വിജയ്ക്ക് പിന്നാലെ തൃഷ അജിത്തിനൊപ്പം, പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ്‌സ് ഇങ്ങനെ

ഞായര്‍, 6 ഓഗസ്റ്റ് 2023 (18:35 IST)
അജിത് നായകനാകുന്ന പുതിയ ചിത്രത്തില്‍ തൃഷ നായികയാകുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവില്‍ വിജയ് ചിത്രമായ ലിയോയില്‍ തൃഷ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതിന് ശേഷം താരം അജിത്തിനൊപ്പവും എത്തുന്നു എന്നത് ഏറെ ആഹ്‌ളാദത്തോടെയാണ് ആരാധകര്‍ വരവേല്‍ക്കുന്നത്. 2015ല്‍ പുറത്തിറങ്ങിയ എന്നൈ അറിന്താല്‍ എന്ന സിനിമയിലാണ് അജിത്തും തൃഷയും അവസാനമായി ഒന്നിച്ചത്. തൃഷയ്ക്ക് പുറമെ തമന്നയും അജിത് ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
വിടാമുയര്‍ച്ചി എന്ന് പേരിട്ടിരിക്കുന്ന ചിത്രം മഗിഴ് തിരുമേനിയാണ് സംവിധാനം ചെയ്യുന്നത്. യൂറോപ്പ് പര്യടനത്തിന് ശേഷമാകും അജിത് ചിത്രത്തിന് തുടക്കമാവുക. അതേസമയം അടുത്തതായി ആറ്റ്‌ലി ചിത്രവും സുധ കൊങ്ങര ചിത്രവും അജിത്തിന് മുന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ കുരുതിയാട്ടം സംവിധായകന്‍ ശ്രീ ഗണേഷും പുതിയ സിനിമയ്ക്കായി അജിത്തിനെ സമീപിച്ചിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍