'അങ്ങനെ സംഭവിച്ചതായി ഓര്‍ക്കുന്നില്ല,രതീഷുമായി ബന്ധപ്പെട്ട വിഷയം അറിഞ്ഞിരുന്നു, തനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് സുരാജ് വെഞ്ഞാറമൂട്

കെ ആര്‍ അനൂപ്

വ്യാഴം, 20 ജൂണ്‍ 2024 (17:59 IST)
രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, മദനോല്‍സവം തുടങ്ങിയ ചിത്രങ്ങളില്‍ സുരാജ് വെഞ്ഞാറമൂട് ആയിരുന്നു നായകന്‍. സംവിധായകനുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് നടന്‍. രതീഷ് ബാലകൃഷ്ണനെതിരെ ഉയര്‍ന്നു കേള്‍ക്കുന്ന ആരോപണങ്ങളില്‍ സുരാജ് വെഞ്ഞാറമൂട് പ്രതികരിച്ചു.
 
രതീഷ് നിന്ന് തനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ലെന്ന് സുരാജ് പറഞ്ഞു. രതീഷുമായി ബന്ധപ്പെട്ട വിഷയം അറിഞ്ഞിരുന്നെന്നും താന്‍ അഭിനയിക്കുമ്പോള്‍ വളരെ കണ്‍ഫര്‍ട്ട് ആയിരുന്നുവെന്നും സുരാജ് പറഞ്ഞു.
 
 'രതീഷില്‍ നിന്ന് എനിക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. ഞാന്‍ അഭിനയിക്കുമ്പോഴൊക്കെ വളരെ കംഫര്‍ട്ട് ആയിരുന്നു. എന്റെ മുന്‍പില്‍ വച്ച് അങ്ങനെ സംഭവിച്ചതായി ഓര്‍ക്കുന്നില്ല,' സുരാജ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞു. 
 
രതീഷ് ബാലകൃഷ്ണന്‍ സെറ്റില്‍ പെരുമാറുന്നത് വേലക്കാരിയോടെന്ന പെരുമാറുന്നതെന്നും സിനിമയുടെ ക്രെഡിറ്റില്‍ നിന്ന് ഒഴിവാക്കിയെന്നും ഹൃദയഹാരിയായ പ്രണയകഥ'യുടെ കോസ്റ്റ്യൂം ഡിസൈനര്‍ ലിജി പ്രേമന്‍ വെളിപ്പെടുത്തിയത് വിവാദമായി മാറിയിരുന്നു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍