എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 യില്‍ നിവിന്‍ പോളിയുടെ നായികയായി മലയാളികളുടെ മനംകവര്‍ന്ന നടിയാണ് സ്രിന്റ. തനിനാടന്‍ മലയാളി ലുക്കിലാണ് സ്രിന്റയെ ആദ്യ കാലങ്ങളില്‍ ആരാധകര്‍ കണ്ടിരുന്നത്. എന്നാല്‍ സമീപകാലത്തായി വളരെ മോഡേണ്‍ ആയി സോഷ്യല്‍ മീഡിയയില്‍ സ്രിന്റ പ്രത്യക്ഷപ്പെടാറുണ്ട്. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്.
അതീവ ഹോട്ട് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് സ്രിന്റ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. മികച്ചൊരു മോഡല്‍ കൂടിയാണ് സ്രിന്റ. താരത്തിന്റെ സ്റ്റൈലിഷ് വസ്ത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്.