ശ്രീനാഥ് ഭാസിയ്ക്ക് പിറന്നാള്‍, ആശംസകളുമായി ഷൈന്‍ ടോം ചാക്കോയും ദീപക്കും !

കെ ആര്‍ അനൂപ്
ശനി, 29 മെയ് 2021 (12:54 IST)
നടന്‍ ശ്രീനാഥ് ഭാസി തന്റെ 33-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. രാവിലെ മുതലേ അദ്ദേഹത്തിന് സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ആശംസകള്‍ അറിയിക്കുന്നത്. തങ്ങളുടെ പ്രിയ സുഹൃത്ത് കൂടിയായ നടന് ആശംസകളുമായി ഷൈന്‍ ടോം ചാക്കോയും ദീപക് പറമ്പോളും എത്തി.
 
 'ജന്മദിനാശംസകള്‍ ശ്രീനാഥ് ഭാസി'-ഷൈന്‍ ടോം ചാക്കോ കുറിച്ചു. ബിടെക് എന്ന സിനിമയിലെ ചിത്രം പങ്കു വെച്ചു കൊണ്ടാണ് ദീപക് ആശംസകള്‍ നേര്‍ന്നത്.
 
 ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും മമ്മൂട്ടിയുടെ 'ഭീഷ്മപര്‍വം' ചിത്രീകരണത്തിലെ തിരക്കിലായിരുന്നു ഒടുവില്‍. നിലവിലെ സാഹചര്യത്തില്‍ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം ലൊക്കേഷന്‍ ഓര്‍മ്മകള്‍ ലെന പങ്കുവെച്ചിരുന്നു. ലൊക്കേഷന്‍ ജീവിതം മിസ്സ് ചെയ്യുന്നു എന്നാണ് നടിപറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article