സ്വതവെ മികച്ച ഡാന്‍സറെന്ന് പേരെടുത്ത പൂജയേ പോലും സൈഡാക്കികൊണ്ട് സൗബിന്‍ ഷാഹിറിന്റെ നൃത്തരംഗങ്ങളെയാണ് പാട്ട് ഇറങ്ങിയതോടെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.ചേട്ടന്‍ തകര്‍ത്തല്ലോ, എന്തൊരു എനര്‍ജിയാണ്, പൂജയെ പോലും സൈഡാക്കി കളഞ്ഞു എന്ന രീതിയില്‍ സൗബിന്റെ ഡാന്‍സിന് പ്രശംസിക്കുന്നതില്‍ മലയാളികള്‍ അല്ലാത്തവര്‍ വരെയുണ്ട്. അതേസമയം ഗാനരംഗത്തിനായി പൂജ ഹെഗ്‌ഡെ 3-5 കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 14നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.