കള്ളനെ പിടിക്കാന്‍ ദിലീഷ് പോത്തന്റെ പോലീസ്, സൗബിനിന്റെ 'കള്ളന്‍ ഡിസൂസ' റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്

ബുധന്‍, 8 ഡിസം‌ബര്‍ 2021 (08:55 IST)
സജീര്‍ ബാബയുടെ തിരക്കഥയില്‍ ജിത്തു കെ ജയന്‍ സംവിധാനം ചെയ്യുന്ന കള്ളന്‍ ഡിസൂസ റിലീസ് പ്രഖ്യാപിച്ചു. അടുത്തവര്‍ഷം ജനുവരിയില്‍ റിലീസ് ചെയ്യുന്ന ഒരുപിടി ചിത്രങ്ങളുടെ കൂട്ടത്തില്‍ സൗബിന്‍ ചിത്രവും ഉണ്ടാകും. ജനുവരി 27 മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. 
 
സൗബിന്‍ കള്ളനായി വേഷമിടുന്നു.നടന്‍ ദിലീഷ് പോത്തന്‍ പോലീസ് ഉദ്യോഗസ്ഥനായി ചിത്രത്തിലുണ്ട്. 
 
 സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അരുണ്‍ ഛായാഗ്രഹണവും റിസാല്‍ ജെയിനി എഡിറ്റിംഗും നിര്‍വഹിക്കുന്നു.ബി ഹരിനാരായണന്റെ വരികള്‍ക്ക് ലിയോ ടോമും പ്രശാന്ത് കര്‍മ്മയും ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്.കൈലാസ് മേനോന്‍ പശ്ചാത്തല സ്‌കോര്‍ കൈകാര്യം ചെയ്യുന്നു.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍