റെക്കോർഡ് നേട്ടത്തിൽ സൂഫിയും സുജാതയും

Webdunia
ചൊവ്വ, 14 ജൂലൈ 2020 (09:11 IST)
മലയാളത്തിലെ ആദ്യ ഓ‌ടിടി റിലീസ് എന്ന ഖ്യാതിയോടെ ആമസോൺ പ്രൈമിൽ റിലീസ് ചെയ്‌ത ചിത്രമാണ് സൂഫിയും സുജാതയും. ചിത്രം പ്രൈമിൽ റിലീസ് ചെ‌യ്‌തതോടെ വലിയ സ്വീകരണമാണ് ചിത്രത്തിനുണ്ടായത്. സിനിമാമേഖലയിലെ പ്രമുഖരും പ്രേക്ഷകരും ചിത്രത്തിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ ചിത്രം മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്.
 
ഇന്ത്യയിലെ ഓടിടി റിലീസുകളിൽ ഏറ്റവുമധികം ആളുകൾ കണ്ട ചിത്രങ്ങളുടെ പട്ടികയിൽ രണ്ടാമതാണ് സൂഫിയും സുജാതയും.സു‌സ്‌മിതാ സെൻ പ്രധാനവേഷത്തിൽ എത്തിയ ആര്യയാണ് ഒന്നാമത്.മൂന്നാം സ്ഥാനത്ത് തെലുങ്ക് ചിത്രം കൃഷ്ണ ആന്റ് ഹിസ് ലീലയുമാണ് ഇടം നേടിയിരിക്കുന്നത്. നടൻ ജയസൂര്യയാണ് ഈ വിവരം പങ്കുവെച്ചത്.ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആയിരുന്നു ചിത്രത്തിന്റെ നിർമാണം നിർവഹിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article