എസ് എന്‍ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'സീക്രട്ട്' നാളെ തിയേറ്ററുകളില്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 25 ജൂലൈ 2024 (15:04 IST)
secret
എസ് എന്‍ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'സീക്രട്ട്' നാളെ തിയേറ്ററുകളിലെത്തുന്നു. മോട്ടിവേഷണല്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് എസ് എന്‍ സ്വാമി തന്നെയാണ്. ലക്ഷ്മി പാര്‍വതി വിഷന്റെ ബാനറില്‍ രാജേന്ദ്രപ്രസാദ് ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. 
 
ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന ചിത്രത്തില്‍ അപര്‍ണ ദാസ്, ജേക്കബ് ഗ്രിഗറി, ആര്‍ദ്ര മോഹന്‍, രഞ്ജി പണിക്കര്‍, സുരേഷ് കുമാര്‍, മണിക്കുട്ടന്‍, ജയകൃഷ്ണന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ സംഗീതസംവിധാനം ഒരുക്കിയിരിക്കുന്നത് ജേക്‌സ് ബിജോ ആണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍