ചിമ്പു- ഗൗതം മേനോന്‍ കൂട്ടുകെട്ടില്‍ പുതിയ ചിത്രം പ്രഖ്യാപിച്ചത് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു. എ ആര്‍ റഹ്മാന്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന് ആദ്യം 'നദികളിലെയ് നീരാടും സൂരിയന്‍' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഈയടുത്താണ് സിനിമയുടെ പേര് മാറ്റി ഫസ്റ്റ് ലുക്ക് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത്. വെന്ത് തനിന്തത് കാട് എന്നാണ് പുതിയ ടൈറ്റില്‍. ഇപ്പോളിതാ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് നിര്‍മാതാക്കള്‍.