തമിഴ് നടന്‍ ചിമ്പുവിന് ഡോക്ടറേറ്റ്, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

ചൊവ്വ, 11 ജനുവരി 2022 (15:08 IST)
തമിഴ് നടന്‍ ചിമ്പുവിന് ഡോക്ടറേറ്റ്. സിനിമാ മേഖലയിലെ വിശിഷ്ടമായ മികവിന് വെല്‍സ് യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.
 
ജനുവരി 11 ന് വെല്‍സ് യൂണിവേഴ്സിറ്റി നടന് ഡോക്ടറേറ്റ് നല്‍കി ആദരിക്കുമെന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. സര്‍വ്വകലാശാലയുടെ 11-ാം വാര്‍ഷിക ബിരുദദാന വേളയില്‍, സര്‍വ്വകലാശാലയുടെ സ്ഥാപകനും ചെയര്‍മാനും ചാന്‍സലറുമായ ഡോ. ഐഷാരി കെ ഗണേഷ്, ഓണററി ഡോക്ടറേറ്റ് നടന് സമ്മാനിച്ചു. 
 
എംജി രാമചന്ദ്രന്‍, ശിവാജി ഗണേശന്‍, കമല്‍ഹാസന്‍, വിജയ്, വിക്രം തുടങ്ങിയ പ്രമുഖ നടന്മാര്‍ക്ക് നേരത്തെ ഡോക്ടറേറ്റ് നല്‍കിയിരുന്നു.
 
 ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്തുവന്നു.എസ്ടിആറിന് അഭിനന്ദനങ്ങളുമായി ആരാധകരും എത്തി.
സിനിമാ മേഖലയില്‍ ഏതാണ്ട് മൂന്ന് പതിറ്റാണ്ടോളം നടന്‍ പൂര്‍ത്തിയാക്കി. അച്ഛന്‍ ടി.രാജേന്ദര്‍ സംവിധാനം ചെയ്ത സിനിമകളില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് തുടക്കം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍