ഷറഫുദ്ദീന്റെ നായികയായി ഐശ്വര്യ ലക്ഷ്മി, ഹലോ മമ്മി ഫസ്റ്റ് ലുക്ക് പുറത്ത്

അഭിറാം മനോഹർ
ഞായര്‍, 20 ഒക്‌ടോബര്‍ 2024 (14:18 IST)
Hello Mummy
ഷറഫുദ്ദീന്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹലോ മമ്മിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വേളയിലുള്ള സിനിമ ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും. ഹാങ്ങ് ഓവര്‍ ഫിലിംസും എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. ഫാന്റസി ജോണറിലാകും സിനിമ ഒരുങ്ങുന്നത്.
 
നവാഗതനായ വൈശാഖ് എലന്‍സ് ആണ് സിനിമയുടെ സംവിധാനം. സാന്‍ജോ ജോസഫ് കഥയും തിരക്കഥയും ഒരുക്കുന്ന സിനിമയില്‍ ദി ഫാമിലി മാന്‍, ദി റെയില്‍വേ മെന്‍ തുടങ്ങിയ വെബ് സീരീസുകളിലൂടെ ശ്രദ്ധേയനായ നടന്‍ സണ്ണി ഹിന്ദുജയും പ്രധാന വേഷത്തിലെത്തുന്നു. അജു വര്‍ഗീസ്, ജഗദീഷ്,ജോണി ആന്റണി,ജോമോന്‍ ജ്യോതിര്‍, ബിന്ദു പണിക്കര്‍,അദ്രി ജോ,ശ്രുതി സുരേഷ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article