മമ്മൂട്ടി ചിത്രമായ റോഷാക്ക് ഈ മാസം ഏഴാം തീയ്യതിയാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിനായി ഏറെ നാളായി കാത്തിരിക്കുകയാണ് മലയാളം സിനിമാ ആരാധകർ. സൈക്കോളജിക്കൽ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ ഏറെ നിഗൂഡത ജനിപ്പിക്കുന്നതായിരുന്നു. ഇപ്പോഴിതാ സിനിമയിൽ മമ്മൂട്ടിയുമായുള്ള അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് ഷറഫുദ്ധീൻ.
സിനിമയിൽ മമ്മൂട്ടിയുമായി ഉള്ള ഫൈറ്റ് സീനിനെ പറ്റിയാണ് താരം പറഞ്ഞത്. ചിത്രത്തിൽ മമ്മൂട്ടിയും ഞാനും തമ്മിൽ ഫൈറ്റ് ചെയ്യുന്ന രംഗമുണ്ട്. അദ്ദേഹത്തിനൊപ്പം ഫൈറ്റ് ചെയ്യുമ്പോൾ ഇടയ്ക്ക് മമ്മൂട്ടി എൻ്റെ കൈയ്ക്ക് പിടിക്കുമ്പോൾ സ്ലിപ്പായി പോകുന്നു. മമ്മൂക്ക ശരിക്ക് പിടിച്ചോളു എന്ന് ഞാൻ പറഞ്ഞു. അടുത്ത ടേക്കിൽ ഒറ്റ പിടുത്തമാണ്. അപ്പോൾ എനിക്ക് മനസിലായി ഒകെ. നമ്മൾ എന്താണോ അങ്ങോട്ടേക്ക് കെയർ ചെയ്ത് നിൽക്കുന്നത് അതുപോലെ തന്നെയാണ് മമ്മൂക്കയും ഇങ്ങോട്ടേക്ക് ചെയ്യുന്നത്.