Shane Nigam: എന്റെ കരിയറിലെ ഏറ്റവും വലിയ താഴ്ചയായിരുന്നു അത്: ഷെയിൻ നിഗം

നിഹാരിക കെ.എസ്

വെള്ളി, 19 സെപ്‌റ്റംബര്‍ 2025 (12:52 IST)
മലയാളത്തിന്റെ യുവതാരങ്ങളിൽ ഏറെ പ്രതീക്ഷയുള്ള നടനാണ് ഷെയിൻ നിഗം. ഷെയിൻ നിഗത്തിന്റെ നായകനാക്കി ഡിമൽ ഡെന്നിസ് ഒരുക്കിയ സിനിമയാണ് വലിയപെരുന്നാൾ. വലിയ പ്രതീക്ഷയിലെത്തിയ സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. 
 
ഇപ്പോഴിതാ സിനിമയുടെ പരാജയത്തെക്കുറിച്ച് മനസുതുറക്കുകയാണ് ഷെയിൻ നിഗം. തന്റെ കരിയറിലെ ഏറ്റവും വലിയ താഴ്ചയായിരുന്നു വലിയപെരുന്നാളിന്റെ പരാജയമെന്നും ആ സിനിമയുടെ റിലീസ് ദിനം തനിക്ക് ഒരിക്കലും മറക്കാനാകില്ലെന്നും ഷെയിൻ നിഗം പറഞ്ഞു. ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിലാണ് ഷെയിൻ ഇക്കാര്യം പറഞ്ഞത്.
 
'എന്റെ കരിയറിലെ ഏറ്റവും വലിയ താഴ്ചയായി എനിക്ക് അനുഭവപ്പെട്ടത് വലിയ പെരുന്നാളിന്റെ പരാജയമാണ്. എന്നെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ നടക്കുന്നതിനിടയിലായിരുന്നു ആ സിനിമയുടെ റിലീസ്. ആ സിനിമയുടെ പരാജയം എന്നെ ബാധിച്ചു. അതിന് ശേഷമാണ് നമ്മൾ കോവിഡിലേക്ക് കടക്കുന്നതും എല്ലാവർക്കും ബ്രേക്ക് ഉണ്ടാകുന്നതും. അതിന് ശേഷം ഞാൻ റിക്കവർ ആയി എല്ലാം ഓക്കെ ആയി. പക്ഷെ ആ സിനിമയുടെ റിലീസ് ദിനം എനിക്കൊരിക്കലും മറക്കാനാകില്ല', ഷെയിൻ നിഗം പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍