ഓർഡർ ചെയ്‌ത മദ്യം നൽകിയില്ല, ഓൺലൈൻ മദ്യവിതരണ സ്ഥാപനം കബളിപ്പിച്ചെന്ന് നടി ഷബാന ആസ്‌മി

വ്യാഴം, 24 ജൂണ്‍ 2021 (18:46 IST)
ഓൺലൈൻ മദ്യവിതരണ സ്ഥാപനമായ ലിവിങ് ലിക്വിഡ്‌സ് തന്നെ കബളിപ്പിച്ചെന്ന പരാതിയുമായി നടി ശബാന ആസ്മി. ഓൺലൈൻ വഴി മദ്യം ഓർഡർ ചെയ്‌തെങ്കിലും തനിക്ക് മദ്യം ലഭ്യമായില്ലെന്ന് ഷബാന അസ്‌മി പറയുന്നു. ട്വിറ്ററിലൂടെയാണ് ഷബാന അസ്‌മി ഇക്കാര്യം പറഞ്ഞത്.
 

BEWARE I have been cheated by them. #Living Liquidz I paid upfront and when the ordered item didnt turn up they stopped picking up my calls!
I paid Account no.919171984427
IFSC- PYTM0123456
Name living liquidz
Paytm payment bank

— Azmi Shabana (@AzmiShabana) June 24, 2021
പണം നൽകിയാണ് ഞാൻ മദ്യം ഓർഡ‌ർ ചെയ്‌തത്. മദ്യം വിതരണം ചെയ്‌തില്ലെന്ന് മാത്രമല്ല അവർ പിന്നീട് എന്റെ ഫോൺ എടുക്കാതിരിക്കുകയും ചെയ്‌തു. ഷബാന ട്വിറ്ററിൽ കുറിച്ചു.ഓണ്‍ലൈന്‍ പണമിടപാടിന്റെ വിശദാംശങ്ങള്‍ അടക്കമുള്ളവ ഉള്‍പ്പെടുത്തിയാണ് നടിയുടെ ട്വീറ്റ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍