ആളാകെ മാറി, അന്നത്തെ ബാലതാരമൊന്നും അല്ല ഇപ്പോള്‍; ഓര്‍മയുണ്ടോ ഈ മുഖം?

ശനി, 27 ഓഗസ്റ്റ് 2022 (12:12 IST)
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ശാലിന്‍ സോയ. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചുവപ്പ് ഡ്രസ്സില്‍ ഹോട്ട് ലുക്കിലാണ് ശാലിനെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് ശാലിന്‍ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ചത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Shaalin Zoya (@shaalinzoya)

മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി ഇപ്പോള്‍ സംവിധായികയുടെ കുപ്പായം വരെ അണിഞ്ഞിരിക്കുന്ന ശാലിന്‍ സോയ ബഹുമുഖ പ്രതിഭയാണ്. അഭിനയത്തിന് പുറമെ നര്‍ത്തകിയായും അവതാരികയായുമെല്ലാം തിളങ്ങാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Shaalin Zoya (@shaalinzoya)

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ശാലിന്റെ അഭിനയ അരങ്ങേറ്റം. ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ദീപ റാണി ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്. അവിടെ നിന്ന് സിനിമയിലേക്കുള്ള ദൂരം ഏറെ അകലെയല്ലായിരുന്നു താരത്തിന്. എല്‍സമ്മ എന്ന ആണ്‍ക്കുട്ടി, സ്വപ്ന സഞ്ചാരി, മാണിക്യകല്ല് തുടങ്ങിയ സിനിമകളിലൂടെ സിനിമയിലും താരം തന്റെ മികവ് തെളിയിച്ചു.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Shaalin Zoya (@shaalinzoya)

ഇപ്പോഴിത ക്യാമറയ്ക്ക് പിന്നില്‍ നിന്ന് ആക്ഷനും കട്ടും പറയാനൊരുങ്ങുകയാണ് താരം. ശാലിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് എന്നാല്‍ ഇതുവരെ പേര് നിശ്ചയിച്ചട്ടില്ല.
 
ഫ്യു ഹ്യൂമന്‍സ് പ്രൊഡക്ഷന്‍ ഹൗസ് ആണ് നിര്‍മാണം. മനുഷ്യമനസ്സിന്റെ വിവിധ ഭാവങ്ങളും തീവ്രമായ വികാരങ്ങളും പ്രമേയമായ ചിത്രം ഒരു മിഡില്‍ ക്ലാസ് കുടുംബങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികളാണ് അനാവരണം ചെയ്യുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍