നാട്ടുകാര്‍ക്ക് നല്ല കാര്യം ചെയ്യാന്‍ അനുവദിക്കു പ്ലീസ്, വിനയ് ഫോര്‍ട്ടിന്റെ സിനിമയിലെ നമ്പറിട്ട് സാറ അലി ഖാന്‍

അഭിറാം മനോഹർ

തിങ്കള്‍, 1 ഏപ്രില്‍ 2024 (12:59 IST)
Sara ali khan
എപ്പോഴും വാര്‍ത്തകളിലും മറ്റും നിറഞ്ഞു നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് പ്രശസ്തരായ പല താരങ്ങളും. ചീപ്പ് പബ്ലിസിറ്റിയെന്ന് പറയുന്ന പല അടവുകളും പല പ്രതികരണങ്ങളും ഇതിനായി പലരും ചെയ്യാറുണ്ട്. അത്തരത്തില്‍ ബോളിവുഡ് താരമായ സാറ അലി ഖാന്‍ നടത്തിയ ഒരു പ്രവര്‍ത്തിയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ട്രെന്‍ഡിങ്ങായി നില്‍ക്കുന്നത്. ജുഹുവിലെ ശനി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ താരം ക്ഷേത്രത്തിന് പുറത്തെ തെരുവില്‍ ഇരിക്കുന്നവര്‍ക്ക് മധുര വിതരണം നടത്തിയിരുന്നു.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Varinder Chawla (@varindertchawla)

റോഡ് സൈഡില്‍ ഇരിക്കുന്നവര്‍ക്ക് ഭക്ഷണപാക്കറ്റുകള്‍ നല്‍കുന്ന താരമാണ് വീഡിയോയിലുള്ളത്. ഭക്ഷണപൊതി നല്‍കിയ ശേഷം താരം കാറിനടുത്തേക്ക് പോകുന്നതും വീഡിയോ എടുക്കരുതെന്ന് സൂചിപ്പിക്കുന്നതുമെല്ലാമാണ് വീഡിയോയിലുള്ളത്. ഈ രംഗങ്ങള്‍ മുന്‍പെവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നാണ് പലരും താരത്തിന്റെ വീഡിയോക്ക് കീഴില്‍ കമന്റായി ഇടുന്നത്. മലയാളത്തില്‍ ജിസ് ജോയ് സംവിധാനം ചെയ്ത ഒരു സിനിമയില്‍ വിനയ് ഫോര്‍ട്ട് സമാനമായി ഈ കാര്യം ചെയ്തിട്ടുണ്ടെന്നും വിനയ് ഫോര്‍ട്ടെല്ലാം ഈ സീന്‍ പണ്ടേ വിട്ടതാണെന്നും സാറാ അലി ഖാന്റെ വീഡിയോക്ക് കീഴില്‍ മലയാളികള്‍ പറയുന്നു. അതേസമയം ഹിന്ദി പ്രേക്ഷകരില്‍ നിന്നും വലിയ വിഭാഗം സാറാ അലി ഖാന്റെ നല്ല മനസിനെ പ്രശംസിക്കുന്നുണ്ട്. താരം നല്ല മനസിന് ഉടമയാണെന്നാണ് പലരും കമന്റ് ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍