തമിഴകത്തിന് പുറമെ മലയാളത്തിലും ഒരുപാട് ആരാധകരുള്ള നായികയാണ് സമാന്ത. എന്നാൽ താരത്തിന്റെ മനസ്സ് പിടിച്ച് കുലുക്കിയ ഒരു നടൻ മലയാളത്തിലുണ്ട്. മലയാളത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയാൽ ആരുടെ നായിക ആകണം എന്ന ചോദ്യത്തിന് ദുൽഖർ സൽമാൻ എന്നായിരുന്നു നടിയുടെ മറുപടി.
ദുൽഖറിനോടുള്ള കടുത്ത ആരാധനയാണ് ഇതിന് കാരണമെന്നും താരം പറയുന്നു. താൻ ദുൽഖറിന്റെ ആരാധിക ആണെന്നും ദുൽഖറിനോടൊപ്പം അഭിനയിക്കാൻ താൽപ്പര്യമുണ്ടെന്നും താരം ട്വിറ്ററിൽ കുറിക്കുകയായിരുന്നു.
അറ്റ്‌ലീയുടെ സംവിധാനത്തിലെ തെറി, സൂര്യയുടെ 24 ചിത്രങ്ങളാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന സമാന്തയുടെ ചിത്രങ്ങള്‍. സമാന്ത നായികയാകുന്ന തെലുങ്ക് ചിത്രങ്ങളുടെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്. കലിയ്ക്ക് ശേഷം ദുല്‍ഖര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കമ്മട്ടിപ്പാടം റിലീസിന് ഒരുങ്ങുകയാണ്. രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.