അടുത്തിടെ ആമfർ ഖാനുമൊത്ത്ടൂ മച്ച് വിത്ത് കജോൾ ആൻറ് ട്വിങ്കിൾ എന്ന ടോക് ഷോയിൽ സൽമാൻ ഖാൻ പങ്കെടുത്തിരുന്നു. ഈ ഷോയിൽ സൽമാൻ ഖാൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്റെ മുൻകാല പ്രണയങ്ങൾ പരാജയപ്പെടാൻ കാരണം താൻ കൂടിയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. അധികം വൈകാതെ താൻ ഒരു കുഞ്ഞിനെ സ്വന്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
'കമിതാക്കളിൽ ഒരാൾ മറ്റേയാളേക്കാൾ വളർന്നാൽ അവിടം മുതൽ വ്യത്യാസങ്ങളും അരക്ഷിതാവസ്ഥയുമെല്ലാം ഉണ്ടായിത്തുടങ്ങുന്നു. അതുകൊണ്ട് രണ്ടുപേരും ഒരുമിച്ച് വേണം വളരാൻ. രണ്ടുപേരും പരസ്പരം ബുദ്ധിമുട്ടിപ്പിക്കരുത്. അതിലാണ് ഞാൻ വിശ്വസിക്കുന്നത്," സൽമാൻ ഖാൻ പറഞ്ഞു.