ബിരിയാണിക്ക് ശേഷം 'തിയേറ്ററു'മായി സജിന്‍ ബാബു; റിമ കല്ലിങ്കൽ നായിക, ടീസര്‍ പുറത്ത്

നിഹാരിക കെ.എസ്

ചൊവ്വ, 13 മെയ് 2025 (13:18 IST)
ദേശീയ പുരസ്‌കാരം നേടിയ ബിരിയാണിക്ക് ശേഷം സജിന്‍ ബാബു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി'. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ടീസര്‍ പുറത്ത്. കാന്‍സ് ഫിലിം ഫെസ്റ്റിവല്‍ മാര്‍ഷെ ഡു ഫിലിമില്‍ ട്രെയിലര്‍ പ്രഖ്യാപനം അറിയിച്ചുകൊണ്ടുള്ള ടീസര്‍ അനോണ്‍സ്‌മെന്റ് പുറത്തിറങ്ങി. റിമ കല്ലിങ്കൽ ആണ് നായിക.
 
ചിത്രത്തിലെ പ്രകടനത്തിന് റിമ കല്ലിങ്കല്‍ മികച്ച നടിയ്ക്കുള്ള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം നേടിയിരുന്നു. സരസ ബാലുശ്ശേരിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മറഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീമൂല്യങ്ങളും പറയുന്നതിനൊപ്പം വിശ്വാസവും മിത്തും യാഥാര്‍ഥ്യവും തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ചും തിയേറ്റര്‍ പറയുന്നുണ്ട്.

ഇന്നത്തെലോകത്ത് മനുഷ്യര്‍ സ്വന്തം വിശ്വാസങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ചു യാഥാര്‍ത്ഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍