രാമായണം സിനിമയാക്കാനൊരുങ്ങി ദങ്കല്‍ സംവിധായകന്‍, സീതയായി സായ് പല്ലവി എത്തുമെന്ന് സൂചന

Webdunia
വ്യാഴം, 13 ജൂലൈ 2023 (20:15 IST)
രാമായണം സിനിമയാക്കാന്‍ പ്രമുഖ ബോളിവുഡ് സംവിധായകനായ നിതേഷ് തിവാരി. ദങ്കല്‍ അടക്കം നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ നിതേഷ് തിവാരി രണ്‍ബീര്‍ കപൂറിനെയും തെന്നിന്ത്യന്‍ താരമായ സായ് പല്ലവിയേയുമാണ് രാമനായും സീതയായും പരിഗണിക്കുന്നത്. രാമായണത്തെ ആസ്പദമാക്കിയൊരുക്കിയ പ്രഭാസ് ചിത്രം ആദിപുരുഷ് തിയേറ്ററില്‍ തകര്‍ന്നടിഞ്ഞതിനിടെയാണ് മറ്റൊരു രാമായണ ചിത്രവുമായി നിതേഷ് തിവാരി എത്തുന്നത്.
 
നേരത്തെ ആലിയ ഭട്ടിനെയാണ് സീതയായി നിതേഷ് പരിഗണിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആലിയയ്ക്ക് പകരം സായ് പല്ലവി സീതയെ അവതരിപ്പിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ മറ്റ് താരങ്ങള്‍ ആരെല്ലാമെന്ന കാര്യം ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ പ്രഖ്യാപനം ഈ വര്‍ഷം ദീപാവലിക്ക് ഉണ്ടാകുമെന്നാണ് ബോളിവുഡില്‍ നിന്നും ലഭിക്കുന്ന സൂചന.
 

അനുബന്ധ വാര്‍ത്തകള്‍

Next Article