നാല് കൊല്ലത്തെ കാത്തിരിപ്പിന് അവസാനം ഒടുവില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ റിമ കല്ലിങ്കല്‍. ഒരുപാട് കൊല്ലത്തെ ചോരയും നീരുമായ ജീവിതവും കരിയറും കളഞ്ഞുള്ള കളിയായിരുന്നു സിനിമാ മേഖലയില്‍ പരിഷ്‌കരണം ആവശ്യപ്പെട്ടുകൊണ്ടുള്ള പോരാട്ടമെന്നും റിമ പറഞ്ഞു.
255 പേജുള്ള റിപ്പോര്‍ട്ടാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് വായിച്ചതിന് ശേഷം പ്രതികരിക്കും. റിപ്പോര്‍ട്ടില്‍ എന്താണ് കമ്മിറ്റി നിര്‍ദേശിച്ചതിനെന്ന് ഡബ്യുസിസി പരിശോധിക്കും. അതിന് ശേഷമാകും ഭാവിയിലേക്കുള്ള കാര്യങ്ങള്‍ തീരുമാനിക്കുക. റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ വളരെ സന്തോഷം. റിമ പറഞ്ഞു. അതേസമയം സിനിമയില്‍ റിമയ്ക്ക് ദുരനുഭവങ്ങളുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് താരം നല്‍കിയത്.