ദീപികയെ തഴഞ്ഞ് തൃപ്തിയെ കൊണ്ടുവന്നത് ബോളിവുഡില്‍ മാറ്റം കൊണ്ടുവരുമെന്ന് ആര്‍.ജി.വി

നിഹാരിക കെ.എസ്

ഞായര്‍, 25 മെയ് 2025 (14:19 IST)
സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന സ്പിരിറ്റ് എന്ന ചിത്രത്തിൽ തൃപ്തി ദിമ്രി ആണ് നായിക. ദീപിക പദുക്കോണിനെ ആയിരുന്നു നായികയായി തീരുമാനിച്ചിരുന്നത്. ദീപികയുടെ ഡിമാന്റുകൾ അംഗീകരിക്കാൻ കഴിയാതെ വന്നതോടെയാണ് സ്പിരിറ്റ് ടീം തൃപ്തിയെ സമീപിച്ചത്. ദീപികയ്ക്ക് പകരം തൃപ്തിയെ കാസ്റ്റ് ചെയ്ത തീരുമാനത്തെ അഭിനന്ദിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ.
 
തൃപ്തിയുടെ പേര് 9 ഭാഷകളിലായി എഴുതിയ പോസ്റ്റര്‍ പങ്കുവച്ചു കൊണ്ടാണ് സന്ദീപ് റെഡ്ഡി തന്റെ സിനിമയിലെ നായികയെ മാറ്റിയ വിവരം അറിയിച്ചത്. ഈ പോസ്റ്റര്‍ പങ്കുവച്ചു കൊണ്ടാണ് ആര്‍ജിവി അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നത്. വലിയ താരങ്ങളെ തഴഞ്ഞ് അനിമല്‍ സിനിമയില്‍ അതിശയകരമായ പെര്‍ഫോമന്‍സ് കാഴ്ചവച്ച തൃപ്തിയും നിങ്ങളും വീണ്ടും ഒന്നിക്കുന്ന ഈ സിനിമ ബോളിവുഡില്‍ വലിയ മാറ്റം കൊണ്ടുവരും എന്നാണ് ആർ.ജി.വി എക്‌സിൽ കുറിച്ചിരിക്കുന്നത്. 
 
അതേസമയം, ദീപിക മുന്നോട്ട് വച്ച ഡിമാന്‍ഡുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ അവരെ നായികാസ്ഥാനത്ത് നിന്ന് മാറ്റുകയാണെന്നും സന്ദീപ് റെഡ്ഡി വ്യക്തമാക്കിയിരുന്നു. ദിവസം എട്ട് മണിക്കൂര്‍ ജോലി സമയം, ഉയര്‍ന്ന പ്രതിഫലം, ലാഭവിഹിതം തുടങ്ങിയ ഡിമാന്‍ഡുകളാണ് ദീപിക മുന്നോട്ട് വച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്കില്‍ സംഭാഷണം പറയാന്‍ ദീപിക വിസമ്മതിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെയാണ് ദീപികയെ വേണ്ടെന്ന് വെച്ചത്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍