രേഖയും അര്‍ജുനും,'രേഖ' റിലീസിന് മൂന്ന് നാള്‍ കൂടി

കെ ആര്‍ അനൂപ്

ചൊവ്വ, 7 ഫെബ്രുവരി 2023 (11:18 IST)
'രേഖ'എന്നാല്‍ സിനിമയെ വലിയ പ്രതീക്ഷയോടെയാണ് വിന്‍സി അലോഷ്യസ് നോക്കിക്കാണുന്നത്. ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് നടി.ജിതിന്‍ ഐസക്ക് തോമസിന്റെ 'രേഖ'റിലീസിന് ഇനി മൂന്ന് നാളുകള്‍ കൂടി.
 ഫെബ്രുവരി 10ന് ചിത്രം പ്രദര്‍ശനം ആരംഭിക്കും.സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ചേഴ്‌സ് അവതരിപ്പിക്കുന്ന സിനിമ എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.
 
പ്രണയത്തിനൊപ്പം പ്രതികാരത്തിന്റെയും കൂടി കഥയാണ് രേഖയുടേത് ട്രെയ്‌ലര്‍ സൂചന നല്‍കിയിരുന്നു.
 
ഉണ്ണി ലാലു,പ്രേമലത തൈനേരി, രാജേഷ് അഴിക്കോടന്‍, രഞ്ജി കാങ്കോല്‍, പ്രതാപന്‍.കെ.എസ്, വിഷ്ണു ഗോവിന്ദന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
രചനയും ജിതിന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.അമിസാറാ പ്രൊഡക്ഷന്‍സ് തിയേറ്ററുകളില്‍ എത്തിക്കുന്ന സിനിമ കാര്‍ത്തികേയന്‍ സന്താനമാണ് നിര്‍മ്മിച്ചിരിക്കുന്നത്.നെറ്റ്ഫ്‌ലിക്‌സാണ് ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍