ജീവിതം എന്ന ഒന്നുണ്ട്, എല്ലാവർക്കും കുടുംബം, വ്യായാമം എന്നിവയ്ക്കെല്ലാം സമയം കൊടുക്കാനാകണം: രശ്മിക മന്ദാന

അഭിറാം മനോഹർ

ബുധന്‍, 29 ഒക്‌ടോബര്‍ 2025 (18:59 IST)
സന്ദീപ് റെഡ്ഡി വംഗയുടെ സ്പിരിറ്റ് എന്ന സിനിമയില്‍ എട്ട് മണിക്കൂര്‍ ഷിഫ്റ്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ദീപിക പദുക്കോണ്‍ പുറത്തായ വാര്‍ത്ത സിനിമാലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. അഭിനേതാക്കള്‍ക്ക് ആരോഗ്യപരമായ തൊഴില്‍ സമയം ആവശ്യമാണെന്ന കാര്യമാണ് ഇതുവഴി ദീപിക മുന്നോട്ട് വെച്ചത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ അഭിപ്രായം പറയുകയാണ് നടി രശ്മിക മന്ദാന.
 
ഒരു സാധാരണ മനുഷ്യന് ചെയ്യാവുന്നതിനേക്കാള്‍ കൂടുതല്‍ ജോലി ചെയ്യുന്ന ഒരാളാണ് താനെന്നും എന്നാല്‍ ഇക്കാര്യങ്ങള്‍ തന്റെ ടീമംഗങ്ങളോട് പറയാന്‍ തനിക്കാവില്ലെന്നും രശ്മിക പറയുന്നു. തീര്‍ച്ചയായും നിങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഞാന്‍ ഒരു സാധാരണ മനുഷ്യന്‍ ചെയ്യുന്നതിലും ജോലി ചെയ്യുന്ന ഒരാളാണ്. ഒരു കാര്യം ചെയ്യാന്‍ സാധിക്കില്ലെന്ന് എന്റെ ടീമംഗങ്ങളോട് പറയാന്‍ എനിക്ക് സാധിക്കാറില്ല. ലൊക്കേഷന്‍ ഇപ്പോള്‍ മാത്രമെ കിട്ടുകയുള്ളു. ചുരുങ്ങിയ സമയത്തില്‍ ഷൂട്ട് ചെയ്യണമെന്ന് പറയുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കാറുണ്ട്. ഇത് തന്നെയാണ് ദിവസവും സംഭവിക്കുന്നത്.
 
 എങ്കിലും അഭിനേതാക്കളെ കൊണ്ട് കൂടുതല്‍ സമയം ജോലി ചെയ്യിക്കരുതെന്നെ ഞാന്‍ പറയു. അഭിനേതാക്കള്‍ മാത്രമല്ല സംവിധായകര്‍, ലൈറ്റ്മാന്മാര്‍, സംഗീതം. അങ്ങനെ എല്ലാവര്‍ക്കും 9 മണി മുതല്‍ 6 വരെ അല്ലെങ്കില്‍ 5 വരെ ഒരു സമയം അനുവദിക്കുക. കാരണം ഞങ്ങള്‍ക്ക് കുടുംബജീവിതത്തിലും ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. വ്യായാമം ചെയ്യേണ്ടതുണ്ട്. ചെറുപ്പത്തില്‍ ആരോഗ്യവും ഫിറ്റ്‌നസും ഉണ്ടായിരുന്നെങ്കില്‍ എന്ന് പിന്നീട് ഖേദം തോന്നരുത്. രശ്മിക പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍