റീ- റിലീസിലും ഞെട്ടിക്കുമോ?, ബാഹുബലി ഇതുവരെ എത്രനേടി?

അഭിറാം മനോഹർ

ചൊവ്വ, 28 ഒക്‌ടോബര്‍ 2025 (16:10 IST)
ഇന്ത്യന്‍ സിനിമയെ അത്ഭുതപ്പെടുത്തിയ സിനിമയാണ് എസ് എസ് രാജമൗലി ഒരുക്കിയ പ്രഭാസ് സിനിമയായ ബാഹുബലി. റിലീസ് ചെയ്ത് 10 വര്‍ഷം തികയുമ്പോഴും ബാഹുബലി സ്‌ക്രീനില്‍ സമ്മാനിച്ച മാജിക്കിന് മുകളില്‍ ഒരു സിനിമ ചെയ്യാന്‍ ഇന്നും ഇന്ത്യയിലെ സംവിധായകര്‍ക്ക് ആര്‍ക്കും സാധിച്ചിട്ടില്ല. ഇപ്പോഴിതാ ബാഹുബലിയുടെ പത്താം വാര്‍ഷികത്തില്‍ റീ റിലീസിനൊരുങ്ങുകയാണ് ബാഹുബലി. ബാഹുബലി ദി എപ്പിക് എന്ന പേരില്‍ ഇറങ്ങുന്ന സിനിമ ഒക്ടോബര്‍ 31നാണ് റിലീസ് ചെയ്യുന്നത്. ഇതിനകം തന്നെ അഡ്വാന്‍സ് ബുക്കിങ്ങായി 5 കോടി രൂപ സിനിമ കളക്റ്റ് ചെയ്തുകഴിഞ്ഞു.
 
2015ല്‍ ബാഹുബലി- ദി ബിഗനിംഗ് എന്ന ആദ്യ ഭാഗവും പിന്നീട് 2017ല്‍ പുറത്തിറങ്ങിയ ബാഹുബലി 2- ദി കണ്‍ക്ലൂഷനും ഇന്ത്യന്‍ ബോക്‌സോഫീസില്‍ വമ്പന്‍ വിജയമായിരുന്നു. 4കെ ദൃശ്യമികവില്‍ റീ റിലീസിനെത്തുന്ന സിനിമ 3 മണിക്കൂര്‍ 45 മിനിറ്റുള്ള പതിപ്പായാണ് തിയേറ്ററുകളിലെത്തുന്നത്. നൂറിലധികം തിയേറ്ററുകളിലാണ് സിനിമ ചാര്‍ട്ട് ചെയ്തിട്ടുള്ളത്. കൂടാതെ തെരെഞ്ഞെടുക്കപ്പെട്ട ഐ മാക്‌സ് കേന്ദ്രങ്ങളിലും സിനിമ റിലീസ് ചെയ്യും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍