ചലച്ചിത്രതാരങ്ങള്‍ വിവാഹബന്ധം വേര്‍പെടുത്താന്‍ തിരക്കു കൂട്ടുന്ന ഇക്കാലത്ത് വേറിട്ട നിലപാടുമായി നടി രംഭ. വേര്‍പിരിഞ്ഞു കഴിയുന്ന ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് രംഭ ചെന്നൈ രണ്ടാം അഡീഷണല്‍ കുടുംബകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഹിന്ദു മാര്യേജ് ആക്ടിലെ സെക്ഷന്‍ ഒന്‍പത് അനുസരിച്ചാണ് രംഭ ഹര്‍ജി നല്‍കിയത്. രംഭയുടെ ഹര്‍ജി പരിഗണിക്കുന്നത് കോടതി ഡിസംബര്‍ മൂന്നിലേക്ക് മാറ്റിയിരിക്കുകയാണ്. ഭര്‍ത്താവ് ഇന്ദ്രന് പത്മനാഭനുമായി കഴിഞ്ഞ കുറച്ചുനാളുകളായി താരം വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
ഇന്ദ്രന് പത്മനാഭനെ 2010ല്‍ ആയിരുന്നു രംഭ വിവാഹം കഴിച്ചത്. രണ്ടു പെണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്. കാനഡയില്‍ ബിസിനസുകാരനായ ഭര്‍ത്താവിനെ ബിസിനസില്‍ സഹായിച്ച് വരികയായിരുന്നു രംഭ.