വൈൻ ഷോപ്പിന് മുന്നിലുള്ള വരി നോക്കൂ, കുടിയന്മാരായ പുരുഷന്മാരിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കാൻ ഒരുപാട് പേരുണ്ട് ഇങ്ങനെയായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ടുള്ള രാം ഗോപാൽ വർമ്മയുടെ ട്വീറ്റ്.ഇതിനെതിരെയാണ് സോന രംഗത്തെത്തിയത്.
അസ്ഥാനത്തുള്ള സദാചാരപരവും ലിംഗപരവുമായ വേർതിരിവുമാണ് രാം ഗോപാൽ വർമ്മയുടെ ട്വീറ്റിലെന്ന് സോന പറയുന്നു. പ്രിയപ്പെട്ട രാം ഗോപാൽ വർമ്മ. അത്യാവശ്യമായി വിദ്യാഭ്യാസം നേടേണ്ടവരുടെ നിരയിൽ നിങ്ങൾ എത്രയും പെട്ടെന്ന് തന്നെ ചേരണം.അത് ചിലപ്പോൾ നിങ്ങളുടെ ട്വീറ്റിൽ സദാചാരവാദത്തിന്റെയും ലിംഗപരമായ വേർതിരിവിന്റെയും രൂക്ഷഗന്ധം വമിക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാൻ സഹായിച്ചേക്കും.പുരുഷന്മാരേ പോലെ തന്നെ സ്ത്രീകൾക്കും മദ്യം വാങ്ങാനും കുടിക്കാനും അവകാശമുണ്ട്. എന്നാൽ മദ്യപിച്ച് അക്രമാസക്തരാവാൻ ആർക്കും അവകാശമില്ല സോന ട്വിറ്ററിൽ കുറിച്ചു.