170-ാം ചിത്രത്തിന്റെ ജോലികളിലേക്ക് രജനികാന്ത് വൈകാതെ കടക്കും.ജയ് ഭീം ഫെയിം ടിജെ ജ്ഞാനവേലുമായി സൂപ്പര്‍സ്റ്റാര്‍ ഒന്നിക്കുന്നു.ഈ പ്രോജക്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കെ, മെയ് ആദ്യവാരം ചിത്രീകരണം ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന അദ്ദേഹത്തിന്റെ 171-ാമത്തെ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളും പ്രചരിക്കുന്നുണ്ട് . എന്നാല്‍ 171-ാമത്തെ സിനിമയ്ക്കായി അല്ല രജനികാന്ത് ലോകേഷുമായി കൈകോര്‍ക്കുക.തലൈവര്‍172ന് വേണ്ടി ആണ് ലോകേഷ് നടനൊപ്പം ഒന്നിക്കുന്നത്. രജനികാന്തിന്റെ വരാനിരിക്കുന്ന സിനിമകളെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും.അദ്ദേഹത്തിന്റെ 171-ാമത്തെ ചിത്രം ആരായിരിക്കും സംവിധാനം ചെയ്യുക എന്നതിനെക്കുറിച്ചുള്ള സര്‍പ്രൈസ് നിലനില്‍ക്കുന്നു.