ഓലമേഞ്ഞ കുടിലിലെ ജീവിതം, ജയ് ഭീമിലെ പാര്‍വതിയുടെ ഇന്നത്തെ അവസ്ഥ അറിഞ്ഞത് യൂട്യൂബ് ചാനലൂടെ, വീട് നല്‍കുമെന്ന് നടന്‍ രാഘവ ലോറന്‍സ്
28 വര്‍ഷങ്ങള്‍ക്ക് മുമ്പ് പാര്‍വതിയുടെ ഭര്‍ത്താവായ രാസക്കണ്ണ് കൊല ചെയ്യപ്പെടുകയായിരുന്നു. അവരുടെ ഇന്നത്തെ അവസ്ഥ ഒരു യൂട്യൂബ് ചാനലൂടെയാണ് താന്‍ അറിഞ്ഞതെന്നും അത് അറിഞ്ഞപ്പോള്‍ തനിക്ക് വല്ലാത്ത വിഷമം തോന്നി എന്നും കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ വിളിച്ച് അന്വേഷിച്ചിരുന്നുവെന്നും രാഘവ ലോറന്‍സ് പറഞ്ഞു.