യേശുദാസ് വന്നു,'കേശു ഈ വീടിന്റെ നാഥന്‍'ന് വേണ്ടി പാടാന്‍, മേക്കിങ് വീഡിയോ

കെ ആര്‍ അനൂപ്

തിങ്കള്‍, 10 ജനുവരി 2022 (11:11 IST)
ദിലീപ്-നാദിര്‍ഷാ കൂട്ടുകെട്ടില്‍ ഒടുവിലായി റിലീസ് ചെയ്ത ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥന്‍'. സിനിമയിലെ ഒരു ഗാനം യേശുദാസ് പാടിയിരുന്നു.എന്റെ സംഗീതത്തില്‍ എനിക്ക് വേണ്ടി ദാസേട്ടന്‍ പാടിയ മൂന്നാമത്തെ ഗാനമാണെന്ന് നാദിര്‍ഷ പറയുന്നു.
 
 കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയിലെ യേശുദാസ് പാടിയ ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവന്നു.
സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷായാണ് സംഗീതം നല്‍കിയിരിക്കുന്നത്.
 
 കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, കോട്ടയം നസീര്‍, ഹരീഷ് കണാരന്‍, ജാഫര്‍ ഇടുക്കി, അനുശ്രീ, സ്വാസിക, നസ്ലിന്‍,വൈഷ്ണവി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍