അടുത്തിടെയാണ് സന്ദീപ് റെഡ്ഡി വാംഗയുടെ സ്പിരിറ്റ്, നാഗ് അശ്വിന്റെ കല്‍ക്കി 2 എന്നീ സിനിമകളില്‍ നിന്നും ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ഒഴിവാക്കപ്പെട്ടത്. ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടിയെ ഈ സിനിമകളില്‍ നിന്നും പുറത്താക്കിയത് ആരാധകരെ ഞെട്ടിപ്പിച്ച തീരുമാനമായിരുന്നു. എന്നാല്‍ ദീപിക മുന്നോട്ട് വെച്ചചില നിബന്ധനകളാണ് താരത്തിന്റെ പുറത്തുപോകലിന് കാരണമായതെന്നാണ് പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ പ്രധാനമായും 8 മണിക്കൂര്‍ ജോലി എന്ന ആവശ്യം ദീപിക മുന്നോട്ട് വെച്ചതായിരുന്നു.
കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ ദീപിക പരസ്യമായി പ്രതികരിച്ചിരുന്നു. ഇന്ത്യയിലെ പല പുരുഷ സൂപ്പര്‍ താരങ്ങളും വര്‍ഷങ്ങളായി ഇതേ രീതിയില്‍ ജോലി ചെയ്യുന്നവരാണെന്നും അതൊന്നും തന്നെ രഹസ്യമല്ലെങ്കിലും വാര്‍ത്തയായിട്ടില്ലെന്നും ദീപിക ഒരു അഭിമുഖത്തിനിടെ പറഞ്ഞു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ നടിയായ പ്രിയാമണി. ഇത് വ്യക്തിപരമായ ഒന്നാണെന്നും പലപ്പോഴും സിനിമയില്‍ ഈ സമയത്തില്‍ അഡ്ജസ്റ്റ് ചെയ്യേണ്ട അവസ്ഥയുണ്ടാകുമെന്നും അതിനും ഇടം നല്‍കുന്ന വിധത്തില്‍ ജോലി ചെയ്യണമെന്നാണ് തന്റെ അഭിപ്രായമെന്നും പ്രിയാമണി പറഞ്ഞു.