ജീവിതത്തിൽ നേരിടേണ്ടി വന്ന ഏറ്റവും അസാധാരണ ഫാൻ മൊമന്റ് ഏതെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. ഒരിക്കൽ തന്റെ ഭാര്യയാണെന്ന വാദവുമായി ആരാധിക വന്നുവെന്നാണ് പൃഥ്വിരാജ് പറയുന്നത്. സംഭവം നടക്കുമ്പോൾ താൻ വിവാഹിതനാണെന്നും പൃഥ്വിരാജ് ഓർക്കുന്നുണ്ട്. വാർത്ത കേട്ട് താൻ പൊട്ടിച്ചിരിക്കുകയാണ് ചെയ്തതെന്നും പൃഥ്വിരാജ് പറയുന്നുണ്ട്.
''അതൊരു ട്രൊമാറ്റിക് അനുഭവമായിരുന്നു. ഒരു ദിവസം എനിക്ക് പ്രസ് ക്ലബിൽ നിന്നൊരു കോൾ വന്നു. ഒരു പെൺകുട്ടി പത്രസമ്മേളനം വിളിച്ചിട്ടുണ്ടെന്നും എന്റെ ഭാര്യയാണെന്നുമാണ് പറയുന്നതെന്നും അവർ പറഞ്ഞു. അവർ വിവാഹ സർട്ടിഫിക്കറ്റിന്റെ കോപ്പികളുമായാണ് വന്നത്. എനിക്ക് പൊട്ടിച്ചിരിക്കാനാണ് തോന്നിയത്. ഞാൻ അന്ന് വിവാഹിതനാണ്. പക്ഷെ അത് തട്ടിപ്പാണെന്ന് പത്ര പ്രവർത്തകർ മനസിലാക്കി'' എന്നാണ് പൃഥ്വിരാജ് പറയുന്നത്.