പൈസ മേടിക്കാതെ പാടിയ വിനീത് ശ്രീനിവാസൻ കീ ജയ്! സർപ്രൈസ് ഒളിപ്പിച്ച് പ്രേതം ടൈറ്റിൽ സോങ്ങ്

ശനി, 30 ജൂലൈ 2016 (14:09 IST)
കേൾക്കുമ്പോൾ ഇതെന്താ സംഭവമെന്ന് തോന്നും. എന്നാൽ സംഗതി വേറൊന്നുമല്ല. ജയസൂര്യയുടെ പുതിയ ചിത്രമായ പ്രേതത്തിന്റെ ടൈറ്റിൽ സോങ്ങ് പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. 'ഒരുത്തിക്ക് പിന്നിൽ പണ്ട്' എന്നു തുടങ്ങുന്ന ഗാനമാണ് വിനീത് ആലപിച്ചിരിക്കുന്നത്. ഇതിൽ ഒരു സർപ്രൈസും ഒളിഞ്ഞിരുപ്പുണ്ട്. വിനീത് സ്ത്രീ ശബ്ദത്തിലും ഈ പാട്ടിൽ പാടുന്നുണ്ട്. വീഡിയോ ഇതിനോടകം ഹിറ്റായിരിക്കുകയാണ്.
 
ജയസൂര്യ - രഞ്ജിത് ശങ്കർ കൂട്ടുകെട്ടിലൊരുങ്ങുന്ന പ്രേതത്തിന്റെ ട്രെയിലർ യൂട്യൂബിൽ ഹിറ്റായിരിക്കുകയാണ്. ഹൊറര്‍കോമഡി എന്റര്‍ടെയ്‌നറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തുന്നത്. ചിത്രത്തിന് വേണ്ടി ജയസൂര്യ തല മൊട്ടയടിച്ചത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
 
ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. പുണ്യാളന്‍ അഗര്‍ബത്തീസ്, സുസു സുധി വാത്മീകം എന്നീ വിജയചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടില്‍ പിറക്കുന്ന പ്രേതം ഏറെ പ്രതീക്ഷകളാണ് സിനിമാ ലോകത്തിന് സമ്മാനിക്കുന്നത്.

വെബ്ദുനിയ വായിക്കുക