ഇത് പൊളിക്കും! ഇതുവരെ കാണാത്ത ലുക്കിൽ പ്രഭാസ്

നിഹാരിക കെ എസ്

വ്യാഴം, 24 ഒക്‌ടോബര്‍ 2024 (10:45 IST)
പ്രഭാസിൻറെ 45 -ാം പിറന്നാൾ ആയിരുന്നു ഇന്നലെ. പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സർപ്രൈസായി ദ് രാജാസാബിന്റെ മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇതുവരെ കാണാത്ത ലുക്കിലാണ് പ്രഭാസിനെ കാണാനാവുക. 'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനോടെയാണ് മോഷൻ പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്. ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ് രാജാ സാബ്’.
 
പ്രഭാസിന്റെ ലുക്ക് തന്നെയാണ് പോസ്റ്ററിൻറെ പ്രധാന ആകർഷണം. സമാനതകളില്ലാത്ത സ്വാഗ് ആണെന്ന് ആരാധകർ പറയുന്നു. പ്രഭാസിൻറെ പിറന്നാൾ ദിനത്തിൽ പ്രേക്ഷകർക്കായി ഒരു റോയൽ ട്രീറ്റ് കാത്തിരിക്കുന്നു എന്ന് കഴിഞ്ഞദിവസം സിനിമയുടെ അണിയപ്രവർത്തകർ പറഞ്ഞിരുന്നു. ആ ഗംഭീര സർപ്രൈസായി എത്തിയിരിക്കുന്ന പുതിയ മോഷൻ പോസ്റ്റർ ആഘോഷപൂർവ്വം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. 
 
പ്രഭാസിനെ നായകനാക്കി മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ദ് രാജാ സാബ്’ൻറെ ആദ്യ ഗ്ലിംപ്സ് വിഡിയോ അടുത്തിടെ പുറത്തുവിട്ടിരുന്നതോടെ ആരാധകർ ഏറെ പ്രതീക്ഷയിലായിരുന്നു. മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഹൊറർ റൊമാൻറിക് കോമഡിയാണ് ചിത്രമെന്നാണ് സൂചന. അടുത്ത വർഷമായിരിക്കും ചിത്രത്തിന്റെ റിലീസ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍