ചിരിക്കാന്‍ തയ്യാറായിക്കോളൂ, ആന്റണി വര്‍ഗീസിന്റെ 'പൂവന്‍' വരുന്നു

കെ ആര്‍ അനൂപ്

വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (11:00 IST)
ആന്റണി വര്‍ഗീസ് നായകനായ എത്തുന്ന പുതിയ ചിത്രമാണ് പൂവന്‍. റിലീസിന് ഒരുങ്ങുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ആക്ഷന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന നടന്റെ കരിയറിലെ പുതിയ പരീക്ഷണമാകും ഈ ചിത്രം. 
 'പൂവന്‍' ഒരു സാമൂഹിക പ്രസക്തമായ വിഷയത്തെ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ്.
 
ആന്റണി വര്‍ഗീസിനെ കൂടാതെ മണിയന്‍ പിള്ള രാജു, കലാഭവന്‍ പ്രജോദ്, വരുണ്‍ ദാര, വിനീത് വിശ്വം, വിനീത് ചാക്യാര്‍, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 സിനിമയുടെ സംവിധായകന്‍ വിനീത് വാസുദേവന്‍ അടുത്തിടെ പുറത്തിറങ്ങിയ 'സൂപ്പര്‍ ശരണ്യ'യില്‍ അജിത് മേനോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 'സൂപ്പര്‍ ശരണ്യ'യില്‍ ആന്റണി വര്‍ഗീസും അതിഥി വേഷത്തില്‍ അഭിനയിച്ചിരുന്നു.
 
തിരക്കഥാകൃത്ത് വരുണ്‍ ധാരയും നടനാണ്. 'സൂപ്പര്‍ ശരണ്യ', 'അജഗജാന്തരം', 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്നീ ചിത്രങ്ങളിലും രണ്ട് ഹ്രസ്വചിത്രങ്ങളിലും പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.മിഥുന്‍ മുകുന്ദന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍