സങ്കടമുണ്ട്, ശരിക്കും ഭയപ്പെടുത്തുന്നു, വിമാനയാത്രയ്ക്കിടെ ഉണ്ടായ മോശം അനുഭവം പങ്കുവെച്ച് നടി പൂജ ഹെഗ്ഡെ

കെ ആര്‍ അനൂപ്
വെള്ളി, 10 ജൂണ്‍ 2022 (09:02 IST)
വിമാന ജീവനക്കാരന്‍ തന്നോട് മോശമായി പെരുമാറിയെന്ന ആരോപണവുമായി നടി പൂജ ഹെഗ്ഡെ. ഇന്‍ഡിഗോ വിമാനത്തിലെ യാത്രയ്ക്കിടയിലാണ് സംഭവം.ട്വിറ്ററിലൂടെയാണ് പൂജ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.
 
ജീവനക്കാരന്റെ പേരടക്കം താരം വെളിപ്പെടുത്തി. മുംബൈയില്‍ നിന്നുള്ള യാത്രയ്ക്കിടെയാണ് നടിക്ക് മോശം അനുഭവം ഉണ്ടായത്. നടിക്ക് ഉണ്ടായ മോശം അനുഭവത്തില്‍ ഖേദിക്കുന്നുവെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.
 
'മുംബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തില്‍ വിപുല്‍ നകാഷെ എന്ന സ്റ്റാഫ് അംഗം ഞങ്ങളോട് അപമര്യാദയായി പെരുമാറിയതില്‍ അങ്ങേയറ്റം സങ്കടമുണ്ട്. ഒരു കാരണവുമില്ലാതെ ഇയാള്‍ ഞങ്ങളോട് തികച്ചും ധാര്‍ഷ്ട്യവും അജ്ഞതയും ഭീഷണിപ്പെടുത്തുന്നതുമായ രീതിയിലാണ് ഇടപെട്ടത്.. സാധാരണയായി ഞാന്‍ ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്യാറില്ല, പക്ഷേ ഇത് ശരിക്കും ഭയപ്പെടുത്തുന്നതായിരുന്നു'-പൂജ ഹെഗ്ഡെ ട്വീറ്റ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article