'ഒരു മാറ്റവും ഇല്ലല്ലോ മമ്മൂക്ക'; വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ നായകനെ കണ്ട സന്തോഷത്തില്‍ പൂജ ബത്ര

Webdunia
ശനി, 30 ഒക്‌ടോബര്‍ 2021 (10:36 IST)
1999 ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ സിനിമയാണ് 'മേഘം'. അന്യഭാഷ നടി പൂജ ബത്രയാണ് മേഘത്തില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചിരിക്കുന്നത്. പ്രിയദര്‍ശന്റെ തന്നെ മറ്റൊരു ചിത്രമായ ചന്ദ്രലേഖയില്‍ മോഹന്‍ലാലിന്റെ നായികയായി പൂജ അഭിനയിച്ചിട്ടുണ്ട്. 
 
വര്‍ഷങ്ങള്‍ക്ക് ശേഷം മേഘത്തില്‍ തന്റെ നായകനായ മമ്മൂട്ടിയെ കണ്ട സന്തോഷത്തിലാണ് പൂജ ബത്ര. ഒരുപാട് കാലത്തിനു ശേഷം മമ്മൂട്ടിയെ നേരില്‍ കണ്ടതില്‍ വലിയ സന്തോഷമുണ്ടെന്ന് പൂജ പറഞ്ഞു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട സഹതാരം കൂടിയായ മമ്മൂട്ടിക്ക് വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു തരിമ്പ് പോലും മാറ്റമില്ലെന്നും പൂജ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും പൂജ പങ്കുവച്ചിട്ടുണ്ട്. ഹംഗറിയില്‍ വച്ചാണ് മമ്മൂട്ടിയും പൂജയും കണ്ടുമുട്ടിയത്. ഏജന്റ് എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് മമ്മൂട്ടി ഹംഗറിയിലെത്തിയത്. മമ്മൂട്ടിക്കൊപ്പം പൂജയും ഏജന്റില്‍ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article