നസ്രിയ... ഇത് സാധ്യമാക്കിയതിന് നന്ദി !പേര്‍ളി മാണി ഷോയില്‍ ഫഹദ് ഫാസില്‍, വീഡിയോ

കെ ആര്‍ അനൂപ്

തിങ്കള്‍, 18 ജൂലൈ 2022 (08:55 IST)
സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത് മഹേഷ് നാരായണന്‍ തിരക്കഥയെഴുതിയ പുതിയ ചിത്രമാണ് മലയന്‍കുഞ്ഞ്. ഫഹദ് ഫാസിലും നസ്രിയയും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് അണിയറ പ്രവര്‍ത്തകര്‍.പേര്‍ളി മാണി ഷോയില്‍ അതിഥിയായി ഫഹദ് ഫാസില്‍. ഇത് സാധ്യമാക്കിയതിന് നസ്രിയയോട് പേര്‍ളി നന്ദി പറഞ്ഞു.
 
 'ഞങ്ങളുടെ അടുത്ത അതിഥി ! പേര്‍ളി മാണി ഷോയില്‍ ഫഹദ് ഫാസില്‍.
 നമ്മുടെ ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാള്‍, എക്കാലത്തെയും മികച്ച മനുഷ്യന്‍! മലയന്‍കുഞ്ഞ് ചിത്രം ജൂലൈ 22 ന് റിലീസ് ചെയ്യുന്നു, എനിക്ക് അത് തിയേറ്ററില്‍ കാണണം
 നസ്രിയ ഫഹദ് ഇത് സാധ്യമാക്കിയതിന് നന്ദി, അതെ! നില ആദ്യം ഫാഫയെ കണ്ടു.എപ്പിസോഡ് ഇപ്പോള്‍ യൂട്യൂബില്‍ പുറത്തിറങ്ങി!'-പേര്‍ളി മാണി കുറിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍