പവര്‍ സ്റ്റാര്‍ പവന്‍ കല്യാണ്‍ നായകനായി അഭിനയിച്ച ടോളിവുഡ് ചിത്രം വക്കീല്‍ സാബ് ഏപ്രില്‍ 9 നാണ് ബിഗ് സ്‌ക്രീനുകളില്‍ എത്തിയത്. റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ തന്നെ ചിത്രം ആമസോണ്‍ പ്രൈമിലും സ്ട്രീമിംഗ് ആരംഭിച്ചു. ഇന്നുമുതല്‍ (ഏപ്രില്‍ 30) ചിത്രം ആമസോണിലും കാണാം.ജനപ്രിയ ഹിന്ദി ചിത്രമായ പിങ്കിന്റെ റീമേക്കാണ് വക്കീല്‍ സാബ്.
ഒരു അഭിഭാഷകന്റെ വേഷത്തിലാണ് പവന്‍ കല്യാണ്‍ എത്തുന്നത്.നിവേത തോമസ്, അനന്യ, അഞ്ജലി, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.പവന്റെ ഭാര്യയായി ശ്രുതി ഹാസന്‍ അഭിനയിക്കുന്നു