സിജു വില്‍സണും സെന്തില്‍ കൃഷ്ണയും ഒന്നിച്ച ബിഗ് ബജറ്റ് ചിത്രം, സിനിമ ഏതെന്ന് മനസ്സിലായോ ?

കെ ആര്‍ അനൂപ്

വെള്ളി, 22 ഏപ്രില്‍ 2022 (08:46 IST)
രണ്ട് കൊല്ലത്തോളമുള്ള കഠിനാധ്വാനമാണ് സിജു വില്‍സനെ സംബന്ധിച്ചിടത്തോളം പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ.പാന്‍ ഇന്ത്യന്‍ ലെവെലില്‍ സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നടനും അണിയറ പ്രവര്‍ത്തകരും. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ കൂടുതല്‍ സമയമെടുത്ത് തീര്‍ക്കാനാണ് സംവിധായകന്‍ വിനയന്റെ തീരുമാനം. ചിത്രത്തില്‍ നടന്‍ സെന്തില്‍ കൃഷ്ണയും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.
 
ചിരുകണ്ടന്‍ എന്ന കഥാപാത്രത്തെയാണ് സെന്തില്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചില ലോക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സെന്തില്‍ കൃഷ്ണ.
 
കായംകുളം കൊച്ചുണ്ണിയുടെ വേഷത്തില്‍ ചെമ്പന്‍ വിനോദ് ആണ് എത്തുന്നത്.അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, സുദേവ് ??നായര്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, ബിബിന്‍ ജോര്‍ജ്, ഇന്ദ്രന്‍സ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍