തല്‍ക്കാലം അഭിനയം നിര്‍ത്തി, ഫഹദ് ഫാസില്‍ ചിത്രത്തില്‍ നിന്ന് പാര്‍വതി പുറത്ത് !

Webdunia
വെള്ളി, 19 ജൂലൈ 2019 (17:08 IST)
‘ടേക്ക് ഓഫ്’ എന്ന ബ്രില്യന്‍റ് ചിത്രത്തിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഫഹദ് ഫാസിലും പാര്‍വതിയും ജോഡിയാകുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. പക്ഷേ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പാര്‍വതി ഈ സിനിമയില്‍ ഉണ്ടാകില്ല. ചിത്രത്തില്‍ നിന്ന് പാര്‍വതി പിന്‍‌മാറി എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ആന്‍റോ ജോസഫ് നിര്‍മ്മിക്കുന്ന സിനിമ അടുത്ത മാസം ചിത്രീകരണം ആരംഭിക്കുകയാണ്. അഭിനയജീവിതത്തില്‍ നിന്ന് തല്‍ക്കാലം ഒരു അവധിയെടുക്കുകയാണെന്നും അതിന്‍റെ ഭാഗമായാണ് ചിത്രത്തില്‍ നിന്ന് പാര്‍വതി പിന്‍‌മാറിയതെന്നുമാണ് അറിയുന്നത്.
 
ടേക്ക് ഓഫിന് ശേഷം അതിനേക്കാള്‍ മികച്ച ഒരു സിനിമയ്ക്കാണ് മഹേഷ് നാരായണന്‍ ശ്രമിക്കുന്നത്. പാര്‍വതി പിന്‍‌മാറുമ്പോള്‍ അതേ പൊട്ടന്‍‌ഷ്യലുള്ള മറ്റൊരു നായികയെയാണ് മഹേഷ് നാരായണന്‍ തേടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article