മാറ്റത്തിനായി സമരം ചെയ്ത് പാര്‍വതി, റിമ, രമ്യാ നമ്പീശന്‍ സഹോദരിമാര്‍ക്ക് എന്റെ അഭിനന്ദനങ്ങൾ; ‘അമ്മ’യുടെ പുതിയ തീരുമാനങ്ങളെ കുറിച്ച് ഹരീഷ് പേരടി

വ്യാഴം, 27 ജൂണ്‍ 2019 (09:49 IST)
താരസംഘടനയായ അമ്മയുടെ പുതിയ തീരുമാനങ്ങളെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി. താരസംഘടനയായ അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യുന്ന വാർത്ത ഇന്നലെയാണ് പുറത്ത് വന്നത്. സംഘടനയിൽ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്ന തരത്തിലാണ് ഭരണഘടന ഭേദഗതി ചെയ്യുന്നത്. സംഘടനയ്ക്കകത്ത് വനിതകൾക്കായി പരാതി പരിഹാര സെൽ രൂപീകരിക്കും. എക്‌സിക്യൂട്ടീവ് സമിതിയില്‍ കുറഞ്ഞത് നാലു സ്ത്രീകള്‍ ഉണ്ടാകും. കൂടാതെ അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനവും സ്ത്രീകള്‍ക്കായിരിക്കും.
 
പാര്‍വതി, റിമ കല്ലിങ്കൽ‍, രമ്യ നമ്പീശന്‍ തുടങ്ങി മാറ്റത്തിനായി സമരം ചെയ്‌ത നടിമാരെയും അദ്ദേഹം അഭിനന്ദിക്കുന്നു. കൂടാതെ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരെ കൂടി ഭാവിയില്‍ ഉള്‍പ്പെടുത്തുമെന്ന നിർദ്ദേശവും മുന്നോട്ട് വെക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍