നിപ്പയെ തുരത്തിയ പോരാളികൾക്കുളള ആദരവാണ് ആഷിഖ് അബു ചിത്രമായ വൈറസ്. നിപ്പ കാലത്തെ ജീവിത പോരാളികളെ കാണിക്കുന്നതാണ് ചിത്രം. ആരോഗ്യമന്ത്രി കെകെ ശൈലജ അടക്കമുളളവരെ ചിത്രത്തിൽ കാണിക്കുന്നു. എന്നാൽ മുഖ്യമന്ത്രി പിണാറായി വിജയനെ പ്രതിനിധീകരിക്കുന്ന കഥാപാത്രം ചിത്രത്തിലില്ല. ഇതോടെ ചിത്രത്തിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
ഹരീഷ് പേരാടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഏല്ലാ കഥാപാത്രങ്ങളും ഒർജിനലായിട്ടും ശരിക്കും ഒർജിനലായ ഒരാൾ മാത്രം കഥാപാത്രമാവുന്നില്ല.. ഇത്രയും ദീർഘവീക്ഷണമുള്ള ഒരു മുഖ്യമന്ത്രിയെ പരാമർശിക്കാതെ നീപ്പയുടെ ചരിത്രം സിനിമയാക്കുന്നത് ചരിത്ര നിഷേധമാണ്. വരും തലമുറയോട് ചെയ്യുന്ന അനിതിയാണ്. പ്രത്യകിച്ചും സിനിമ എന്ന മാധ്യമം ഒരു പാട് തലമുറയോട് നേരിട്ട് സംസാരിക്കുന്ന ഒരു ചരിത്ര താളായി നില നിൽക്കുന്നതുകൊണ്ടും. ശൈലജ ടീച്ചറുടെ സേവനം മുഖവിലക്കെടുത്തു കൊണ്ടു തന്നെ പറയട്ടെ ഈ പിണറായിക്കാരനെ മറന്ന് കേരള ജനതക്ക് ഒരു നീപ്പകാലവും പ്രളയകാലവും ഓർക്കാനെ പറ്റില്ലാ. മഹാരാജാസിലെ SFIക്കാരനായ നിങ്ങൾക്കു പോലും ഇത് പറ്റിയിട്ടില്ലെങ്കിൽ പിന്നെ ആർക്കാണ് ആഷിക്ക് ചരിത്രത്തിന്റെ മുന്നിൽ തെളിഞ്ഞ് നിൽക്കാൻ പറ്റുക.