ഉദയ്കൃഷ്ണ - സിബി കെ തോമസ്‌ ടീമിന്റെ ഇരുപതാമത് ദിലീപ് ചിത്രവും ഒരു കോടിയുടെ സെറ്റും

Webdunia
ഞായര്‍, 24 ഓഗസ്റ്റ് 2014 (16:48 IST)
ഒരുങ്ങുകയാണ് ഒരു ബിഗ് ബജറ്റ് ദിലീപ് ചിത്രം. ഉദയ്കൃഷ്ണ - സിബി കെ തോമസ്‌ ടീമിന്റെ ഇരുപതാമത് ദിലീപ് ചിത്രമാണ് വമ്പന്‍ ബജറ്റിലൊരുങ്ങുന്നത്.  'ഇവന്‍ മര്യാദരാമന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് വേണ്ടി ഒരു കോടി രൂപയുടെ കൂറ്റന്‍ സെറ്റാണ് ഒരുക്കുന്നത്. നവാഗതനായ സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന സിനിമ മുഴുനീള കോമഡിയിലാണ് ഒരുങ്ങുന്നത്. 
 
ചിത്രത്തിന്റെ ഷൂട്ടിങ്ങ് സെപ്റ്റംബര്‍ 10ന് പൊള്ളാച്ചിയില്‍ ആരംഭിക്കും.‍ ആന്റോ ജോസഫാണ് നിര്‍മ്മാതാവ്. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. 
 
നവാഗതനായ സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'വില്ലാളിവീരന്‍' എന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പരുക്കേറ്റ് ദിലീപ് ഇപ്പോള്‍ ചികിത്സയിലാണ്.