ഒമർ ലുലുവിൻ്റെ നല്ല സമയം റിലീസിന്, അഞ്ച് പുതുമുഖ നായികമാരെ പരിചയപ്പെടുത്തി ഫസ്റ്റ് ലുക്ക് പോസ്റ്റർ

ബുധന്‍, 26 ഒക്‌ടോബര്‍ 2022 (15:43 IST)
ഒമർ ലുലു സംവിധാനം ചെയ്യുന്ന നല്ല സമയം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നായകൻ ഇർഷാദും നമ്മൾ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നൂലുണ്ട വിജീഷും പോസ്റ്ററിലുണ്ട്. ഇവരെ കൂടാതെ ചിത്രത്തിലെ അഞ്ച് നായികമാരും പോസ്റ്ററിലുണ്ട്.
 
നീന മധു, നോറ ജോൺസൺ,ഗായത്രി ശങ്കർ,നന്ദന സഹദേവൻ,സുവൈബത്തുൽ അസ്ലാമിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് നായികമാർ. സ്റ്റോണർ ജോണറിലൊരുങ്ങുന്ന ചിത്രം നവംബറിലാകും റിലീസ് ചെയ്യുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍