ഒമര്‍ ലുലുവിന്റെ വാക്കുകളിലേക്ക്
തൃശ്ശൂര്‍കാരനായ സ്വാമിയേട്ടന്‍ എന്ന സ്വാമിനാഥനാണ് 'നല്ല സമയം' എന്ന എന്റെ പുതിയ സിനിമയിലെ നായക കഥാപാത്രത്തിന്റെ പേര്
ഞാന്‍ ലാലേട്ടനെ മനസ്സില്‍ കണ്ടാണ്
'നല്ല സമയം' എഴുതിയത് പക്ഷേ ലാലേട്ടന്‍ എന്ന ഫാക്ടര്‍ എത്താനുള്ള ദൂരം ആലോചിച്ച ശേഷം പിന്നെ ആര് എന്ന ചോദ്യമായി മനസ്സില്‍ അതും തൃശ്ശൂരാണ് കഥ നടക്കുന്നത് തൃശ്ശൂര്‍ ഭാഷയാണ് മെയിന്‍.
കഥ കേട്ട് ഇര്‍ഷാദ് ഇക്കാ പറഞ്ഞു,'കഥ കൊള്ളാം നല്ല എന്റര്‍ട്ടേനര്‍ ആണ് നാല് പെണ്ണ്പിള്ളേരും ഞാനും നൂലുണ്ടയും തമാശയും' പക്ഷേ ഞാന്‍ ഇങ്ങനെയൊക്കെ പാട്ട് ഒക്കെ പാടി ഡാന്‍സ് ചെയ്താല്‍ ശരിയാവ്വോ ആളുകള്‍ക്കു ഇഷ്ടമാവുമോ ? ഞാന്‍ പറഞ്ഞു അത് ഓക്കെയാണ് ഇക്ക,ഇക്ക ചെയ്താല്‍ ഒരു ഫ്രഷ്‌നെസ്സ് ഉണ്ടാവും വിചാരിച്ച പോലെ വര്‍ക്ക് ഔട്ട് ആയി വന്നാല്‍ ഇക്കാടെ കരിയറിന് ഒരു പുതിയ തുടക്കമാവും.
ഇനി അഥവാ വിചാരിച്ച പോലെ വര്‍ക്ക് ഔട്ട് ആയില്ലെങ്കില്‍ മാക്‌സിമം കുറെ ട്രോള്‍ വരും, പരാജയപ്പെടാന്‍ തയ്യാറായിട്ടുള്ളവന്‍ തന്നെ ഇക്കാ ജയിച്ചിട്ടുള്ളൂ റിസ്‌ക് എടുത്തവനെ എവിടെ എങ്കിലും എത്തിയട്ട് ഉള്ളൂ അങ്ങനെ കുറെ മോട്ടിവേഷന്‍ ടോക്‌സും അങ്ങട്ട് വെച്ച് കാച്ചി ഇക്ക ഫ്ള്ളാറ്റ്.
എന്റെയും ഇര്‍ഷാദ് ഇക്കാടെയും എല്ലാവരുടെയും നല്ല സമയം ആവട്ടെ.
എന്റെ ട്രോള്‍ ഭഗവതികളെ ഇക്കാനെ കാത്തോളി.