'നല്ല സമയം' ഹാപ്പി വെഡിങ് പോലെ ഒരു ദിവസത്തെ കഥയാണ്:ഒമര്‍ ലുലു

കെ ആര്‍ അനൂപ്

ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (12:08 IST)
ഒമര്‍ ലുലുവിന്റെ 6-ാമത്തെ സിനിമയാണ് നല്ല സമയം. സിനിമയെക്കുറിച്ച് സംവിധായകന്‍ പറയുന്നു.
 
'നല്ല സമയം ഹാപ്പി വെഡിങ് പോലെ ഒരു ദിവസത്തെ കഥയാണ്. തൃശ്ശൂര്‍ സ്ലാങ്ങാണ് ഉപയോഗിച്ചിട്ടുള്ളത്. ഹാപ്പി വെഡിങ് പോലെ രാത്രിയിലെ രസകരമായ യാത്രയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും തമാശകളുമാണ് സിനിമ'-ഒമര്‍ ലുലു കുറിച്ചു.
 
ഹാപ്പി വെഡിങ് എന്ന ചിത്രത്തില്‍ സ്‌പോട്ട് എഡിറ്ററായി വന്ന രതിന്‍ രാധാകൃഷ്ണനാണ് നല്ല സമയത്തിന്റെ എഡിറ്റര്‍.
 
വിജീഷ്, ജയരാജ് വാരിയര്‍ തുടങ്ങിയവരുംഒമര്‍ ലുലുവിന്റെ നല്ല സമയം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍