ഡിപ്രഷൻ ഫീൽ ചെയ്തു,ബിഗ് ബോസിൽ പോയപ്പോഴാണ് സ്വാതന്ത്ര്യം എന്ന വാക്കിൻ്റെ വിലയറിഞ്ഞത്: ഒമർ ലുലു

Webdunia
തിങ്കള്‍, 8 മെയ് 2023 (13:06 IST)
സ്വാതന്ത്ര്യം എന്ന വാക്കിൻ്റെ വില മനസിലായത് ബിഗ്ബോസിൽ വന്നപ്പോഴാണെന്ന് സംവിധായകൻ ഒമർ ലുലു. ബിഗ്ബോസ് സീസൺ അഞ്ചിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ ഒമർ ലുലു കഴിഞ്ഞയാഴ്ച എവിക്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ബിഗ്ബോസ് അനുഭവങ്ങൾ വ്യക്തമാക്കുകയാണ് സംവിധായകൻ.
 
ബിഗ്ബോസിലേക്ക് വന്നപ്പോഴാണ് സ്വാതന്ത്ര്യം എന്ന വാക്കിൻ്റെ വില മനസിലായത്. സത്യം പറഞ്ഞപ്പോൾ ക്ലോസ്ഡ് ആയി നിൽക്കേണ്ടി വന്നപ്പോൾ ഡിപ്രഷൻ പോലെ ഫീൽ ചെയ്തു. ഞാൻ അത് ഒന്ന്‌- രണ്ട് പേരോട് പറയുകയും ചെയ്തിരുന്നു. എനിക്ക് ഫാമിലിയെ ഭയങ്കരമായി മിസ് ചെയ്തെന്നും ഓടിപോകാൻ തോന്നുന്നുവെന്നും. രണ്ടാഴ്ചകൊണ്ട് ഒരുപാട് കാര്യങ്ങൾ പഠിച്ചു. എനിക്ക് എന്നെ തന്നെ കുറച്ചുകൂടി ഇഷ്ടമായി. ഇതൊരിക്കലും ഒരു ഈസി ഗെയിം അല്ല. കൃത്യമായ തയ്യാറെടുപ്പുകളോടെ വേണം മുന്നോട്ട് പോകാൻ. എന്നെ പുറത്താക്കിയ തീരുമാനത്തിൽ പ്രേക്ഷകരോട് നന്ദി പറയുന്നു. ഒമർ ലുലു പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article