കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന് മുന്നില്‍ വമ്പന്‍ ചിത്രങ്ങളാണ് ഇനിയുള്ളത്.പ്രഭാസിനൊപ്പമുളള 'സലാര്‍' ഒരുങ്ങുകയാണ്. അതിന് പിന്നാലെ കെജിഎഫ് 3 ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ജൂനിയര്‍ എന്‍ടിആറിന് കൂടെയുള്ള ഉള്ള പ്രശാന്ത് നീല്‍ ചിത്രം വൈകാതെ തന്നെ തുടങ്ങാനാണ് സാധ്യത.'ഓര്‍ക്കപ്പെടേണ്ടത് രക്തത്തില്‍ കുതിര്‍ന്ന മണ്ണ് മാത്രം' എന്ന ടാഗ്ലൈനോടെ പുതിയ ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റ് നല്‍കി.
എന്‍ടിആറിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. മൈത്രി മൂവി മേക്കേഴ്സും എന്‍ടിആര്‍ ആര്‍ട്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.