ദിലീപിന് അടിതെറ്റുന്നോ? നിസാം ബഷീർ ചിത്രത്തിൽ നിന്നും പുറത്ത്, സുരാജിനൊപ്പം ബിജുമേനോൻ

അഭിറാം മനോഹർ
ഞായര്‍, 5 മെയ് 2024 (10:44 IST)
Nisam basheer,Dileep
മമ്മൂട്ടി നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് സിനിമയായ റോഷാക്കിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന പുതിയ സിനിമയില്‍ നിന്നും ജനപ്രിയനായകന്‍ ദിലീപ് പുറത്ത്. ദിലീപ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ചെയ്യാനിരുന്ന സിനിമയില്‍ നിന്നാണ് ദിലീപ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. സുരാജിനൊപ്പം ബിജുമേനോനാകും ഇതോടെ അഭിനയിക്കുക. റോഷാക്കിന്റെ രചന നിര്‍വഹിച്ച സമീര്‍ അബ്ദുള്‍ തന്നെയാകും സിനിമയുടെ കഥ ഒരുക്കുന്നത്.
 
കെട്ടിയോളാണ് എന്റെ മാലാഖ, റോഷാക് എന്നീ സിനിമകള്‍ക്ക് ശേഷം നിസാം ചെയ്യുന്ന സിനിമ ഒരു സര്‍ക്കാസ്റ്റിക് കോമഡിയാകുമെന്നാണ് റിപ്പോര്‍ട്ട്. ധ്യാന്‍ ശ്രീനിവാസനും സിനിമയില്‍ ഒരു പ്രധാനവേഷത്തിലെത്തും. നിലവില്‍ ശിവകാര്‍ത്തികേയന്‍- മുരുകദോസ് സിനിമയുടെ തിരക്കുകളിലാണ് ബിജു മേനോന്‍. സുരാജും തമിഴില്‍ വിക്രമിനൊപ്പമുള്ള സിനിമയുടെ തിരക്കുകളിലാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article